ഗുണാജെ--പൊസോടുക്ക: അപകടം പതിയിരിക്കും റോഡ് ബദിയടുക്ക: മുണ്ട്യത്തടുക്ക-ഏൾക്കാന-ഉക്കിനടുക്ക റോഡിനെ ബന്ധിപ്പിക്കുന്ന ഗുണാജെ-പൊസോടുക്ക റോഡിൽ അപകടം പതിയിരിക്കുന്നു. അൽപമൊന്ന് ശ്രദ്ധതെറ്റിയാൽ വാഹനങ്ങൾ കുഴിയിലേക്ക് പതിക്കും. റോഡിെൻറ മണ്ണിടിഞ്ഞ് മരണക്കുഴിയായിട്ടുണ്ട്. എൻമകജെ പഞ്ചായത്തിലെ 13ാം വാർഡിൽപെടുന്ന പഞ്ചായത്ത് റോഡിനാണ് ഇൗ അവസ്ഥ. ഒരു കിലോമീറ്ററുള്ള റോഡ് 100 മീറ്റർ ടാറും 100 മീറ്റർ കോൺക്രീറ്റും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 800 മീറ്റർ റോഡിനെ അധികൃതർ അവഗണിക്കുകയാണ്. മഴക്കാലത്ത് കാൽനടക്കാർക്കുപോലും നടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. റോഡിെൻറ അപകടാവസ്ഥ കാരണം ഓേട്ടാപോലും പ്രദേശത്തേക്ക് സർവിസ് നടത്തുന്നില്ല. gunaje road-: ഗുണാജെ--പൊസോടുക്ക റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.