സി.പി.എമ്മും ബി.ജെ.പിയും കൊലക്കത്തി താഴെയിടണം -മുസ്ലിം ലീഗ് കണ്ണൂർ: ജില്ലയുടെ ശാശ്വതസമാധാനത്തിന് സി.പി.എമ്മും ബി.ജെ.പിയും കൊലക്കത്തി താഴെയിടണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയും പ്രസ്താവിച്ചു. ഓരോ കൊലക്കുശേഷവും നടക്കുന്ന സമാധാനയോഗങ്ങളും ആഹ്വാനങ്ങളുംകൊണ്ട് ജില്ലയിൽ സമാധാനം പുലരില്ലെന്നാണ് കഴിഞ്ഞകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. കേന്ദ്രവും കേരളവും ഭരിക്കുന്ന കക്ഷികൾ പരസ്പരം കൊലക്കത്തി ഉറയിലിട്ടാേല ഇവിടെ സാധാരണജനങ്ങൾക്ക് ഭയപ്പാടില്ലാതെ ജീവിക്കാനാവൂ. അതിന് എന്തുവേണമെന്ന് രണ്ടു കക്ഷികളുടെയും നേതാക്കൾ ചിന്തിക്കണം. പൊലീസിെൻറ നിഷ്ക്രിയത്വവും ജില്ലയിൽ അക്രമസംഭവങ്ങൾ അമർച്ചചെയ്യുന്നതിന് തടസ്സമാണ്. അക്രമങ്ങളിലുൾപ്പെട്ടവർക്കെതിരെ പൊലീസ് മുഖംനോക്കാതെ ശക്തമായ നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.