കണ്ണൂർ: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി അക്ഷയകേന്ദ്രങ്ങള്‍വഴി നല്‍കാന്‍ സൗകര്യമൊരുക്കിയതായി അക്ഷയ ഡയറക്ടര്‍ അറിയിച്ചു. അപേക്ഷ നല്‍കല്‍, ഓപ്ഷന്‍ നല്‍കല്‍ തുടങ്ങി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും അക്ഷയകേന്ദ്രങ്ങളില്‍ ലഭിക്കും. വിദ്യാർഥികള്‍ക്ക്് സംശയനിവാരണത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.