കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ കണ്ണൂരിന്​ മൂന്നാംസ്ഥാനം

കണ്ണൂർ: കുടുംബശ്രീ 20ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അരങ്ങ് -2018 സംസ്ഥാനതല കലോത്സവത്തിൽ കണ്ണൂരിന് മികച്ച നേട്ടം. 75 പോയൻറുമായി മൂന്നാം സ്ഥാനം നേടി. മലപ്പുറം എടപ്പാളിൽ നടന്ന കലോത്സവത്തിൽ 29 ഇനങ്ങളിലായി കണ്ണൂരിനെ പ്രതിനിധാനംചെയ്ത് നൂറോളം കലാകാരന്മാർ പങ്കെടുത്തു. ഏഴ് ഇനങ്ങളിൽ ഒന്നാം സ്ഥാനവും ആറ് ഇനങ്ങളിൽ രണ്ടാം സ്ഥാനവും രണ്ടിനങ്ങളിൽ മൂന്നാംസ്ഥാനവും നേടിയാണ് ജില്ല മൂന്നാമതെത്തിയത്. ഒന്നാം സ്ഥാനം നേടിയവർ: കെ. ജിൽന (മോണോ ആക്ട്), എം.എം. അനിത (പ്രസംഗം), സംഘഗാനം -പെരളശ്ശേരി സി.ഡി.എസ്, സംഘനൃത്തം (സീനിയർ) -ഉളിക്കൽ സി.ഡി.എസ്, ജലച്ചായം -പ്രജില ദിനേശൻ, നാടോടി നൃത്തം (സീനിയർ)-പി.കെ. ശ്യാമള. രണ്ടാം സ്ഥാനം നേടിയവർ: കാർട്ടൂൺ - പ്രജില ദിനേശൻ, ശിങ്കാരിമേളം - ഉളിക്കൽ സി.ഡി.എസ്, തിരുവാതിര ആലക്കോട് സി.ഡി.എസ്, മൈം -കേളകം സി.ഡി.എസ്, ഒപ്പന (സീനിയർ) -മട്ടന്നൂർ സി.ഡി.എസ്, മാപ്പിളപ്പാട്ട് ജൂനിയർ സി. സജിന. മൂന്നാംസ്ഥാനം നേടിയവർ: കഥാപ്രസംഗം - കെ.പി. സിന്ധു, ലളിതഗാനം (സീനിയർ)-രേഷ്മ അജേഷ്. വിജയികൾക്കുള്ള േട്രാഫി തദ്ദേശ സ്വയംഭരണ -ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി. ജലീലിൽനിന്ന് കുടുംബശ്രീ കണ്ണൂർ ജില്ല മിഷൻ കോ-ഓഡിനേറ്റർ ഡോ. എം. സുർജിത്ത് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.