അക്രമത്തെ അക്രമംകൊണ്ട് നേരിടുന്ന ഭീകരസംസ്കാരം സി.പി.എമ്മും ബി.ജെപിയും ഉപേക്ഷിക്കണം -പാച്ചേനി കണ്ണൂർ: ഭീകരന്മാരെപ്പോലും നാണിപ്പിക്കുന്നതരത്തിൽ രാഷ്ട്രീയ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തുന്ന പ്രവർത്തനശൈലി സി.പി.എമ്മും ബി.ജെ.പിയും ഉപേക്ഷിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. കേന്ദ്ര--സംസ്ഥാന സർക്കാറുകൾക്ക് നേതൃത്വംകൊടുക്കുന്ന പാർട്ടികളുടെ നേതൃത്വത്തിൽ കൊലപാതകപരമ്പര നടത്തുന്നതിലൂടെ നാടിെൻറ ശാന്തിയും സമാധാനവുമാണ് ഇല്ലാതാകുന്നത്. അക്രമത്തെ അക്രമംകൊണ്ട് നേരിടുന്ന സംസ്കാരമാണ് സി.പി.എമ്മിനുള്ളത്. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ക്രൂരമായി കൊലചെയ്ത പ്രതികളെ രക്ഷിക്കാനും അന്വേഷണം സി.ബി.ഐക്ക് വിടാതിരിക്കാനും സംസ്ഥാന ഖജനാവിലെ പണംപോലും െചലവഴിക്കുന്നവർക്ക് നാട്ടിൽ സമാധാനം പുലരണം എന്ന് ആത്മാർഥമായ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ഒരു കൊലപാതകം നടന്നതിനുശേഷം മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് കൊലനടത്തിയത്. കേന്ദ്രഭരണത്തിെൻറ ഹുങ്കിൽ സംഘ്പരിവാർ സംഘടനകൾ ജനങ്ങളെ പല സ്ഥലത്തും വേട്ടയാടുകയാണ്. പച്ചമനുഷ്യനെ അറുകൊല ചെയ്യാൻ ഒരറപ്പുമില്ലാത്ത ക്രിമിനൽസംഘങ്ങളുടെ കൂടാരമായി ഇരുപാർട്ടിയും മാറി. അക്രമം നടത്തുന്ന പാർട്ടി ക്രിമിനലുകളെ തള്ളിപ്പറയാതെ, എല്ലാ സംരക്ഷണവും നൽകി, കേസുകൾ ഉൾപ്പെടെ നടത്താൻ ഫണ്ട് ശേഖരിച്ച് ക്രിമിനൽവത്രണത്തിന് സാമൂഹിക അംഗീകാരം നൽകാൻ മത്സരിക്കുന്ന നിലവാരംകെട്ട സംസ്കാരം ഇരുപാർട്ടിയും ഉടൻ തിരുത്തണമെന്നും ആക്രമികൾക്കെതിരെ പൊലീസ് മുഖംനോക്കാതെ നടപടിയെടുക്കണമെന്നും പാച്ചേനി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.