എൽ.ഡി.എഫ്​ സർക്കാർ രണ്ടാം വാർഷികാഘോഷം വിജയിപ്പിക്കും

കണ്ണൂര്‍: 18ന് കണ്ണൂരില്‍ നടക്കുന്ന എൽ.ഡി.എഫ് സര്‍ക്കാറി‍​െൻറ രണ്ടാം വാര്‍ഷികാഘോഷത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം വിജയിപ്പിക്കാൻ എൽ.ഡി.എഫി​െൻറയും സഹകരിക്കുന്ന കക്ഷികളുടെയും യോഗം തീരുമാനിച്ചു. 18ന് വൈകീട്ട് അഞ്ചിന് കലക്ടറേറ്റ് മൈതാനത്താണ് പരിപാടി. സി.പി.എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ബാബു കണ്ണിപ്പൊയിലിനെ ആര്‍.എസ്.എസ് കൊലപ്പെടുത്തിയതിൽ യോഗം പ്രതിഷേധിച്ചു. ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍.എസ്.എസ് നീക്കത്തെ കരുതിയിരിക്കണമെന്ന് യോഗം അഭ്യർഥിച്ചു. യോഗത്തില്‍ പി. ജയരാജൻ അധ്യക്ഷത വഹിച്ചു. കെ.പി. സഹദേവന്‍, ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍, പി. സന്തോഷ്കുമാര്‍, എം. ഉണ്ണികൃഷ്ണന്‍, സിറാജ് തയ്യില്‍, എം.പി. രാഗേഷ്, സി. വത്സന്‍, എം. പ്രഭാകരന്‍, സുഭാഷ് അയ്യോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.