എഫ്.എന്‍.പി.ഒ സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ

തലശ്ശേരി: ഫെഡറേഷന്‍ ഓഫ് നാഷനല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷൻ ‍(എഫ്.എന്‍.പി.ഒ) 27ാം സംസ്ഥാന സമ്മേളനം മേയ് ഒമ്പത് മുതല്‍ 11 വരെ തലശ്ശേരി ടൗണ്‍ ഹാളിൽ നടക്കും. തപാല്‍ ജീവനക്കാരുടെ അടിസ്ഥാന വിഭാഗമായ ഗ്രാമീണ ഡാക് സേവകരുടെ സേവന പരിഷ്‌കരണം12 വര്‍ഷമായി നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോവുന്നതിലും ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയുമുള്ള പ്രക്ഷോഭ പരിപാടികള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്ന് സംഘാടക സമിതി ചെയർമാനായ ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനിയും ജനറല്‍ കണ്‍വീനർ കെ. മോഹനനും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതിന് രാവിലെ 10.30ന് നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഉച്ച രണ്ടിന് വനിത സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി സുമ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സുവര്‍ണ ജൂബിലി ഘോഷയാത്ര സമ്മേളന നഗരിയിൽ നിന്നാരംഭിക്കും. സതീശന്‍ പാച്ചേനി ഫ്ലാഗ് ഓഫ് ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. 11ന് ഉച്ച 12ന് സമാപന സമ്മേളനം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എം.പി. അരവിന്ദാക്ഷന്‍, പി.വി. രാധാകൃഷ്ണന്‍, ദിനു മൊട്ടമ്മല്‍, മണ്ണയാട് ബാലകൃഷ്ണന്‍, ആര്‍.വി. രാജീവന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.