കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടക്കുന്ന കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി നടത്തിയ സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്ന്, രണ്ട് സ്ഥാനങ്ങൾ യഥാക്രമം. പൊതുവിഭാഗം- കവിതാരചന: ടി. ശിൽപ (തൃശൂർ), കെ.സി. രശ്മിരാജ് (കാസർകോട്), കഥാരചന- ജിജു ബാലകൃഷ്ണൻ (കാസർകോട്), കെ.സി. രശ്മിരാജ്(കാസർകോട്). സർക്കാർ ജീവനക്കാർ- കവിതാരചന:- ഡോ. ഇ. സുധീർ (കണ്ണൂർ), ഡോ. ഷീജ വക്കം (മലപ്പുറം), കഥാരചന:- ചന്ദ്രൻ മുട്ടത്ത് (കാസർകോട്), എം. ബിജു (കാസർകോട്), ഉപന്യാസരചന- സി. പ്രശാദതൻനായർ (തിരുവനന്തപുരം), പി.എ. അമാനത്ത് (കൊല്ലം). വിജയികൾക്ക് മേയ് 12ന് പ്രതിനിധി സമ്മേളനവേദിയിൽ സമ്മാനങ്ങൾ വിതരണംചെയ്യുമെന്ന് സംഘാടകസമിതി ജനറൽ കൺവീനർ കെ.എം. തോമസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.