ആലേക്കാട്: ശിഖരം മുറിക്കുന്നതിനിടെ . മണക്കടവ് മൂരിക്കടവ് സ്വദേശി പനച്ചിപ്പുറം ഷാജിയാണ് (35) മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊേന്നാടെയായിരുന്നു അപകടം. ചീക്കാെട്ട സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്നും മെഷീൻ ഉപയോഗിച്ച് മരത്തിെൻറ ശിഖരം മുറിച്ചുമാറ്റുന്നതിനിടെ, സുരക്ഷക്കായി കെട്ടിയ കയർ അഴിഞ്ഞുപോവുകയായിരുന്നു. തലയിടിച്ചുവീണ ഷാജിയെ ഉടൻ ആലക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേർത്തല്ലി സ്വദേശിയായ ഷാജി അടുത്തകാലത്താണ് മൂരിക്കടവിലേക്ക് താമസം മാറ്റിയത്. ഭാര്യ: ഡാനിയ (പുളിങ്ങോം പോളക്കാട്ട് കുടുംബാംഗം). മക്കൾ: ക്രിസ്റ്റീന, ഡോൺ. പനച്ചിപ്പുറം മാത്യുവിെൻറയും മേഴ്സിയുടെയും മകനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വിജയഗിരി (കാപ്പിമല) സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.