സർക്കാറി​െൻറ രണ്ടാം വാർഷികം: കാഞ്ഞങ്ങാട്ട്​ വിപണനമേളയും കലാസന്ധ്യയും

കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷത്തി​െൻറ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ്സ്റ്റാൻഡ് പരിസരത്ത് പ്രദർശന വിൽപനമേളയും കലാസന്ധ്യയും സംഘടിപ്പിക്കുന്നു. പരിപാടിക്ക് സംഘാടകസമിതി രൂപവത്കരിച്ചു. നവംബർ 19 മുതൽ 25 വരെ നടക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് ഘോഷയാത്ര നടത്തും. സർക്കാറി​െൻറ സാംസ്കാരിക സ്ഥാപനങ്ങൾ അവതരിപ്പിക്കുന്ന കലാരൂപങ്ങൾ വിവിധ ദിവസങ്ങളിൽ അരങ്ങേറും. സംഘാടകസമിതി രൂപവത്കരണയോഗം കലക്ടർ കെ. ജീവൻബാബു ഉദ്ഘാടനംചെയ്തു. നഗരസഭ വി.വി. രമേശൻ അധ്യക്ഷതവഹിച്ചു. ആർ.ഡി.ഒ സി. ബിജു, അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് എ. ദാമോദരൻ, നഗരസഭ വൈസ് ചെയർപേഴ്സൻ എൽ. സുലൈഖ, എൻ. ഉണ്ണികൃഷ്ണൻ, ടി.വി. ഭാഗീരഥി, ബങ്കളം കുഞ്ഞികൃഷ്ണൻ, എ. കുഞ്ഞിരാമൻനായർ, ഡി.വി. അമ്പാടി, രവീന്ദ്രൻ കൊടക്കാട്, പി.പി. രാജു, സി.വി. ദാമോദരൻ, ബിൽടെക് അബ്്ദുല്ല എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നഗരസഭ ചെയർമാൻ വി.വി. രമേശൻ (ചെയർ.), ആർ.ഡി.ഒ സി. ബിജു (കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.