നാടക് മെംബർഷിപ്പ് വിതരണോദ്ഘാടനം

കാഞ്ഞങ്ങാട്: നാടക് കാഞ്ഞങ്ങാട് മേഖല മെംബർഷിപ്പ് വിതരണോദ്ഘാടനം വാണിയമ്പാറ ചങ്ങമ്പുഴ കലാകായിക വേദിയിൽ പ്രഫ. എം.എ. റഹ്മാൻ നിർവഹിച്ചു. ആദ്യ മെംബർഷിപ്പ് മുതിർന്ന നാടകപ്രവർത്തകൻ ഗോപിനാഥ് മേലാങ്കോട് ഏറ്റുവാങ്ങി. ജി. ശങ്കരപ്പിള്ള അവാർഡ് ജേതാവ് രാജ്മോഹൻ നീലേശ്വരത്തിന് സ്നേഹോപഹാരം നൽകി. മേഖല പ്രസിഡൻറ് സി. നാരായണൻ അധ്യക്ഷതവഹിച്ചു. രാജേഷ് അഴീക്കോടൻ സംസാരിച്ചു. രാമകൃഷണൻ വാണിയമ്പാറ സ്വാഗതവും ഉദയൻ കുണ്ടംകുഴി നന്ദിയും പറഞ്ഞു. രാജ്മോഹൻ നീലേശ്വരം രചനയും ഉദയൻ കുണ്ടംകുഴി സംവിധാനവും നിർവഹിച്ച 'നോട്ടം' തെരുവുനാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.