കോതോട്ടും കുളങ്ങാട്ടും വോൾേട്ടജ്​ ക്ഷാമം

കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തിലെ കോതോട്ട്, കുളങ്ങാട്, മാനാക്കോട് കടുക്കാതൊണ്ടി പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി മുടക്കവും പതിവാകുന്നു. വെള്ളം പമ്പ് ചെയ്യുന്നതിനുള്ള വൈദ്യുതി മോട്ടോറുകൾ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്തതിനാല്‍ ഇൗ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. ജലസേചനം നടത്താനാവാത്തതിനാൽ കാര്‍ഷിക വിളകളും നശിക്കുകയാണ്. വേനല്‍ കനത്തതോടെ കിണറുകളിലെ വെള്ളം വറ്റിയതിനാൽ കുഴല്‍ക്കിണറുകളെയാണ് നാട്ടുകാരിൽ ഭൂരിഭാഗവും ആശ്രയിക്കുന്നത്. എന്നാൽ, വോൾേട്ടജ് ക്ഷാമവും വൈദ്യുതിമുടക്കവും കാരണം മോേട്ടാറുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ കുഴൽക്കിണറുകളിൽനിന്ന് വെള്ളമെടുക്കാനാവാത്ത അവസ്ഥയാണ്. നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോതോട്ട് പുതുതായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചെങ്കിലും ഒരുമാസം പിന്നിട്ടിട്ടും അതിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ അധികൃതർ തയാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.