കാഞ്ഞങ്ങാട്: വിദ്യാർഥികൾക്കാവശ്യമായ പഠനോപകരണങ്ങൾ വിലക്കുറവിൽ ലഭിക്കുന്ന നീതി വിദ്യാർഥി സ്റ്റോർ കാഞ്ഞങ്ങാട്ട് പ്രവർത്തനമാരംഭിച്ചു. കോട്ടച്ചേരി കോഓപറേറ്റിവ് കൺസ്യൂമർ വെൽെഫയർ സൊെസെറ്റിയാണ് കല്ലട്ര കോംപ്ലക്സിൽ സ്കൂൾവിപണി തുറന്നത്. നോട്ടുപുസ്തകങ്ങൾ, ബാഗുകൾ, കുടകൾ, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിലുകൾ തുടങ്ങിയവ കമ്പനിവിലയിലും കുറച്ച് ലഭ്യമാക്കുമെന്ന് സംഘാടകർ പറഞ്ഞു. നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡൻറ് ടി.വി. കരിയൻ അധ്യക്ഷതവഹിച്ചു. ശിവജി വെള്ളിക്കോത്ത്, കെ.വി. വിശ്വനാഥൻ, ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, പി.കെ. കണ്ണൻ എന്നിവർ സംസാരിച്ചു. സി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.