മുൻ മുഖ്യമന്ത്രിമാർക്ക്​ സ്​ഥിരം വസതി; യു.പി സർക്കാറി​െൻറ നിയമം സുപ്രീംകോടതി റദ്ദാക്കി

മുൻ മുഖ്യമന്ത്രിമാർക്ക് സ്ഥിരം വസതി; യു.പി സർക്കാറി​െൻറ നിയമം സുപ്രീംകോടതി റദ്ദാക്കി ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിമാർക്ക് സർക്കാർ വക സ്ഥിരം വസതി അനുവദിച്ചുള്ള ഉത്തർപ്രദേശ് സർക്കാറി​െൻറ നിയമം സുപ്രീംകോടതി റദ്ദാക്കി. സമത്വം എന്ന സങ്കൽപത്തി​െൻറ ലംഘനമാണിതെന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി. ഉത്തർപ്രദേശിലെ എൻ.ജി.ഒ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. യു.പി സർക്കാറി​െൻറ ഭരണഘടന ഭേദഗതി ഏകപക്ഷീയമെന്നും വിവേചനപരമെന്നും വിശേഷിപ്പിച്ച കോടതി, സർക്കാർ ബംഗ്ലാവുകളിൽ സ്ഥിരമായി താമസിക്കാൻ മുൻ മുഖ്യമന്ത്രിമാർക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി. പദവി ഒഴിയുന്നതോടെ ഇവർക്ക് സാധാരണക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ മാത്രമേ ലഭിക്കാവൂ. ഇവർ സ്ഥാനമൊഴിഞ്ഞശേഷം വേറെ പദവികളൊന്നും വഹിക്കാത്തതിനാൽ ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നത് ശരിയായ പ്രവണതയല്ല. സർക്കാർ ബംഗ്ലാവുകളിൽ താമസിക്കുന്ന മുൻ മുഖ്യമന്ത്രിമാർ ഉടൻ മാറണം. ഇത്തരമൊരു നിയമം കൊണ്ടുവരാൻ സർക്കാറിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രിമാർക്ക് സർക്കാർ വസതി നൽകുന്നതിനെ 2016ലും സുപ്രീം കോടതി എതിർത്തിരുന്നു. എന്നാൽ, അഖിലേഷ് യാദവി​െൻറ സമാജ്വാദി പാർട്ടി സർക്കാർ മുൻ മുഖ്യമന്ത്രിമാർക്ക് അനുകൂലമായി നിയമം കൊണ്ടുവരുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.