കണ്ണൂർ സിറ്റി: ആയിക്കര മാപ്പിളബേ ഹാർബറിനെ വിനോദസഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന കേന്ദ്രമായി മാറ്റുന്നതിനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് നിവേദനം നൽകി. എൻ. അബ്ദുല്ല കൾചറൽ ഫോറം, മർഹബ കൾചറൽ സെൻറർ എന്നിവ സംയുക്തമായാണ് സ്പീക്കർക്ക് നിവേദനം നൽകിയത്. ബേപ്പൂർ ബീച്ച് മാതൃകയിൽ കടലോര പാർക്ക്, ഡൂം ലൈറ്റ്, സിറ്റിങ്, സി.സി.ടി.വി, കംഫർട്ട് സ്റ്റേഷൻ, പൂന്തോട്ടം തുടങ്ങിയ വിനോദസാമഗ്രികളോടുകൂടിയ പാർക്ക് സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.