ജീവനക്കാരുടെ പി.എഫ്​ ഫണ്ട്​ സർക്കാർ പിടിച്ചെടുത്തു; കോർപറേഷനു മുന്നിൽ ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രതിഷേധം

കണ്ണൂർ: ജീവനക്കാരുടെ പി.എഫ് ഫണ്ട് സർക്കാർ പിടിച്ചെടുത്തതിനെതിരെ കെ.എം.സി.എസ്.എ, മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് (െഎ.എൻ.ടി.യു.സി) എന്നിവയുടെ ആഭിമുഖ്യത്തിൽ നഗരസഭ ജീവനക്കാരും തൊഴിലാളികളും പ്രതിഷേധദിനം ആചരിച്ചു. വിരമിച്ച നഗരസഭ ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രോവിഡൻറ് ഫണ്ടും താൽക്കാലിക വായ്പ അനുവദിക്കുന്നതിനുള്ള ഫണ്ടും നഗരസഭ സെക്രട്ടറിമാരുടെ പേരിൽ സ്പെഷൽ ട്രഷറി സേവിങ് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് നഗരകാര്യ ഡയറക്ടറേറ്റിൽനിന്ന് അനുവദിക്കുന്നത്. സ്പെഷൽ ട്രഷറി സേവിങ്സ് അക്കൗണ്ടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന മുഴുവൻ സർക്കാർ ഫണ്ടും തിരിച്ചുപിടിക്കണമെന്ന ഉത്തരവി​െൻറ മറവിൽ മാർച്ച് 28നാണ് തുക പിടിച്ചെടുത്തത്. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് നിക്ഷേപിച്ചതാണ് ഇൗ തുക. വിവിധ നഗരസഭകളിലേക്ക് പി.എഫ് ഇനത്തിലും പെൻഷൻ ഇനത്തിലുമായി വിതരണംചെയ്യുന്നതിന് നഗരകാര്യ ഡയറക്ടറുടെ സ്പെഷൽ ട്രഷറി സേവിങ്സ് അക്കൗണ്ടുകളിലുള്ള ഏകേദശം 50 കോടിയോളം രൂപയും ഇത്തരത്തിൽ സർക്കാർ നിയമവിരുദ്ധമായി പിടിെച്ചടുത്തിട്ടുണ്ട്. വിരമിച്ച നഗരസഭ ജീവനക്കാർക്കും തൊഴിലാളികൾക്കും നൽകേണ്ട തുക ട്രഷറിയിൽനിന്ന് സർക്കാർ പിൻവലിച്ചതറിയാതെ ജീവനക്കാർക്ക് ചെക്ക് നൽകിയ സംസ്ഥാനമൊട്ടാകെയുള്ള നഗരസഭ സെക്രട്ടറിമാർ വെട്ടിലായിരിക്കയാണ്. നഗരസഭ സെക്രട്ടറിമാർ നൽകിയ ചെക്കുകൾ ട്രഷറികളിൽനിന്ന് മടങ്ങിയതോടെ വിരമിച്ച ജീവനക്കാർ വണ്ടിച്ചെക്ക് നൽകി എന്നാരോപിച്ച് കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണെന്നും ജീവനക്കാർ പറയുന്നു. കണ്ണൂർ കോർപറേഷനു മുന്നിൽ നടത്തിയ പ്രതിഷേധസമരത്തിന് കെ.എം.സി.എസ്.എ സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. ബാബുരാജ്, മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറി എം.കെ. രവീന്ദ്രൻ, കെ.എം.സി.എസ്.എ സംസ്ഥാന സെക്രേട്ടറിയറ്റ് മെംബർ പി. കൃഷ്ണൻ, കെ.എം.സി.എസ്.എ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി. മണിപ്രസാദ്, എ.കെ. പ്രകാശൻ, ഐ.എൻ.ടി.യു.സി നേതാക്കളായ പി. പവിത്രൻ, കെ. മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.