കണ്ണൂർ: 'കൂടുതൽ മികവിലേക്ക് ഓരോ വിദ്യാലയവും ഓരോ കുട്ടിയും' എന്ന ആശയവുമായി നടക്കുന്ന ഈ വർഷത്തെ അധ്യാപക പരിശീലനത്തിെൻറ ആദ്യഘട്ടം പൂർത്തിയായി. ൈപ്രമറി സ്കൂൾ അധ്യാപകർക്ക് എട്ടു ദിവസത്തെ പരിശീലനമാണ് ഇത്തവണ ലഭിച്ചത്. എൽ.പി/യു.പി ക്ലാസുകളിലെ ഇംഗ്ലീഷ് ഭാഷക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന 'ഹലോ ഇംഗ്ലീഷ്' പരിശീലനം ഈ വർഷത്തെ പ്രത്യേകതയാണ്. എല്ലാ പരിശീലന കേന്ദ്രങ്ങളിലും രൂപപ്പെടുത്തിയ ശാസ്ത്ര, ഗണിതശാസ്ത്ര ഉപകരണങ്ങൾ വിവിധ വിദ്യാലയങ്ങൾക്ക് കൈമാറുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. സാമൂഹികശാസ്ത്ര പരിശീലനത്തിെൻറ ഭാഗമായി ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങൾ അധ്യാപകർ സന്ദർശിച്ചു. കുട്ടികളിലുള്ള അംഗപരിമിതി നേരത്തെതന്നെ തിരിച്ചറിയാനും ഇടപെടാനും അധ്യാപകർക്ക് ധാരണ നൽകാൻ ഡോക്ടർമാർ പരിശീലന കേന്ദ്രങ്ങളിൽ എത്തി ക്ലാസുകൾ നൽകി. അടുത്ത വർഷം 10 ദിനാചരണങ്ങളെ ബന്ധപ്പെടുത്തി നടത്തേണ്ട ഹരിതോത്സവ പരിപാടികൾക്കും പരിശീലന കേന്ദ്രങ്ങളിൽ രൂപം നൽകി. പരിശീലനത്തിെൻറ അടുത്തഘട്ടം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.