കൂത്തുപറമ്പ്: ചെറുവാഞ്ചേരി പൂവത്തൂരിൽ ആൾതാമസമില്ലാത്ത വീടിന് തീപിടിച്ചു. പൂവത്തൂരിലെ തൈക്കണ്ടി പറമ്പത്ത് മുകുന്ദെൻറ വീടിനാണ് തീ പിടിച്ചത്. കഴിഞ്ഞദിവസം രാവിലെ 10.30 ഓടെയാണ് സംഭവം. വീടിെൻറ മേൽക്കൂര പൂർണമായും കത്തിനശിച്ചു. വീടിനകത്തുണ്ടായിരുന്ന മര ഉരുപ്പടികൾ, റബർഷീറ്റ്, അടക്ക എന്നിവയും കത്തിനശിച്ചു. കൂത്തുപറമ്പിൽനിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അസി. സ്റ്റേഷൻ ഓഫിസർ ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിൽ ലീഡിങ് ഫയർമാന്മാരായ എ. രതീശൻ, കെ.കെ. ദിലീഷ്, ഫയർമാന്മാരായ കെ.പി. റിനീഷ്, ടി. സജേഷ്, വി.ആർ. മധു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.