പാനൂർ: നിർദിഷ്ട കണ്ണൂർ വിമാനത്താവളം-കുറ്റ്യാടി നാലുവരിപ്പാത വിഷയത്തിൽ പാനൂർ മേഖലയിലെ വ്യാപാരി സംഘടനകൾ രണ്ടുതട്ടിലായി. പാതയുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഒമ്പതിന് മേഖലാടിസ്ഥാനത്തിൽ (പഴയ പെരിങ്ങളം മണ്ഡലം) നടത്താൻ നിശ്ചയിച്ച കടയടപ്പ് സമരം അനാവശ്യവും അനവസരത്തിലുള്ളതുമാണെന്ന് വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി ആരോപിച്ചു. നിർദിഷ്ട നാലുവരിപ്പാതയുടെ ദിശയോ അളവോ പുനരധിവാസമോ നഷ്ടപരിഹാരമോ സർക്കാർ പ്രഖ്യാപിച്ചിട്ടില്ലാത്ത ഘട്ടത്തിൽ സമരം വ്യാപാരികളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആവശ്യമായ നഷ്ടപരിഹാരവും പുനരധിവാസവും വ്യാപാരികൾക്ക് ലഭ്യമാക്കാൻ ഒന്നിച്ചുനിൽക്കേണ്ട അവസരത്തിൽ നടത്താൻ തീരുമാനിച്ച വ്യാപാരി ഹർത്താൽ പരാജയപ്പെടുത്തണമെന്ന് സമിതി ഭാരവാഹികളായ പി.കെ. ബാബു, ഒ.സി. നവീൻചന്ദ്, പി. ഭാസ്കരൻ, കെ. മോഹനൻ, കെ.വി. രവീന്ദ്രൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.