കൂത്തുപറമ്പ്: കണ്ണവം കോളനിയിൽ നടന്ന സാഹസിക പരിശീലന ക്യാമ്പ് നാട്ടുകാർക്ക് വിസ്മയക്കാഴ്ചയായി. കൂത്തുപറമ്പ് മണ്ഡലത്തിൽ നടപ്പാക്കുന്ന സർഗവസന്തം പദ്ധതിയുടെ ഭാഗമായാണ് രണ്ടുദിവസമായി സാഹസിക ക്യാമ്പ് നടക്കുന്നത്. മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 25ഓളം യുവാക്കളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. യുവാക്കളിൽ സാഹസിക ബോധം വളർത്തിയെടുക്കുന്നതിനും ദുരന്തമേഖലകളിൽ ഇടപെടുന്നതിന് യുവശക്തിയെ പ്രാപ്തരാക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ സഹകരണത്തോടെ കണ്ണവം ഫോറസ്റ്റിലാണ് രണ്ട് ദിവസങ്ങളിലായി ക്യാമ്പ് നടക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള അക്കാദമി ഫോർ മൗണ്ടനിയറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്സ് അക്കാദമിയാണ് സാഹസിക പരിശീലനം നൽകുന്നത്. ലാഡർ ൈക്ലമ്പിങ്, കമാൻഡോ ബ്രിഡ്ജ്, ടയർവാലി ക്രോസിങ്, ബർമൻ ബ്രിഡ്ജ്, വാലി ക്രോസ്ഡ് ഇനങ്ങളിലാണ് പരിശീലനമെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജിതേഷ് ജോസ് പറഞ്ഞു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നടപ്പാക്കുന്ന സർഗവസന്തം പരിപാടിയുടെ ഭാഗമായാണ് കണ്ണവം ഫോറസ്റ്റിൽ ക്യാമ്പ് സംഘടിപ്പിച്ചത്. മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 25ഓളം യുവാക്കളാണ് രണ്ടുദിവസമായി നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് ജിതേഷ് ജോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ടി. സാവിത്രി അധ്യക്ഷത വഹിച്ചു. എം.സി. രാഘവൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്തംഗം ചന്ദ്രൻ കാണിയൂർ, കെ. പ്രണിത, കെ.ടി. ഭാസ്കരൻ, ഇ. പ്രഭാകരൻ, മഹേഷ് പണിക്കർ, സി. വിപിൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.