തലശ്ശേരി: ചിറക്കര മൊറാൽ ഭഗവതി ക്ഷേത്ര ഉത്സവത്തിലെ കലശ ഘോഷയാത്രയുമായി ബന്ധപ്പെട്ട് സി.പി.എം-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇരുഭാഗത്തുമുള്ള ഏഴോളം യുവാക്കൾക്കും ഒരു മുതിർന്ന ക്ഷേത്രം ഭാരവാഹിക്കും പരിക്കേൽക്കാനിടയായ സംഭവത്തിൽ ക്ഷേത്രം ഭാരവാഹിയുടെ പരാതിയിൽ ബി.ജെ.പി പ്രവർത്തകനായ ശരത്തിനെതിരെയാണ് കേസ്. എരഞ്ഞോളി പാലത്തിനടുത്ത പതിയിൽ വിനോദ് കുമാറിെൻറ പരാതിയിലാണ് തലശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചീത്ത വിളിച്ച് കൈകൊണ്ടടിച്ച് പരിക്കേൽപിച്ചതായാണ് പരാതി. അടിയേറ്റ് വിനോദ് കുമാറിെൻറ കണ്ണട തകർന്നതിനാൽ 5,000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയുണ്ട്. ഞായറാഴ്ച രാത്രിയാണ് സംഘർഷമുണ്ടായത്. സംഭവമറിഞ്ഞയുടൻ തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.