പുതുതലമുറ നേതൃപാടവമുള്ളവരായി വളരണം --കെ. ശങ്കരനാരായണൻ മാഹി: വരുംതലമുറ നന്മ നിറഞ്ഞവരായും മനുഷ്യത്വമുള്ളവരായും നേതൃപാടവമുള്ളവരായും വളരണമെന്ന് മുൻ ഗവർണർ കെ. ശങ്കരനാരായണൻ. മാഹിയിൽ ദ്വിദിന മയിൽ പീലി സഹവാസ ക്യാമ്പിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ പുണിഞ്ചിത്തായ, മുൻ മന്ത്രി ഇ. വത്സരാജ്, രമേഷ് പറമ്പത്ത്, കെ. ഹരീന്ദ്രൻ, സി.പി. സുധീന്ദ്രൻ, പ്രഫ. എ.പി. സുബൈർ, കെ. ലക്ഷ്മണൻ, അഡ്വ. കെ.സി. രഘുനാഥൻ, സി.പി. പ്രസീൽ ബാബു, അഡ്വ. സി.ടി. സജിത്ത് എന്നിവർ സംസാരിച്ചു. മികച്ച സാമൂഹികപ്രവർത്തകനുള്ള ടി.എച്ച്. ബാലൻ മൊകേരി അവാർഡും പ്രശസ്തിപത്രവും ശിൽപവും ചിത്രകാരനും നാടൻ കലാ ഗവേഷകനുമായ കെ.കെ. മാരാർക്ക് നൽകി. വിദ്യാർഥി പ്രതിഭകൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. മൂന്ന് ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ 500ഓളം കുട്ടികളാണ് എട്ട് ഗ്രൂപ്പുകളായി നടന്ന ക്യാമ്പിൽ പങ്കെടുത്തത്. നാടൻപാട്ട്, നാട്ടു മലയാളം, നാടകക്കളരി, ഒറിഗാമി തുടങ്ങിയവയിൽ ക്ലാസെടുത്തു. രമേശൻ കാവിൽ, മഹേഷ് തെക്കോടി, ലിനീഷ് നരയൻകുളം, ആംഫിസ് മുഹമ്മദ്, എൻ.കെ. എടക്കയിൽ, ശ്രീനി എടച്ചേരി, എൻ.പി. ശശികുമാർ, ബിജു അരിക്കുളം, ഗിരീഷ് കൊയിലാണ്ടി, പ്രദീപൻ അരിക്കുളം, സജീവൻ കൊയിലാണ്ടി, കെ.പി. രാമകൃഷ്ണൻ, ഇ. കുഞ്ഞികൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. ക്യാമ്പ് ഡയറക്ടർ ഡോ. എം.കെ. മധുസൂദനെൻറ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.