ഗവ. ഫ്രഞ്ച് ഹൈസ്കൂളിന് പത്താംതരത്തിൽ നൂറുമേനിക്കൊപ്പം ഒന്നാം റാങ്കും

മാഹി: എക്കോൾ സൻന്ത്രാൽ എ കൂർ കോപ്ലമാംന്തേർ മഹെ (ഗവ. ഫ്രഞ്ച് ഹൈസ്കൂൾ മാഹി) പത്താം തരത്തിനു തുല്യമായ ബ്രവേ പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി. പത്ത് വർഷമായി നൂറ് ശതമാനം വിജയം നേടുന്ന വിദ്യാലയത്തിലെ സ്കൂൾ ലീഡർ ഫാത്തിമ വാജിദക്ക് ഒന്നാം റാങ്കു കിട്ടിയത് ഇരട്ടി മധുരമായി. മാഹി മഹിമയിൽ അഷറഫ്--സാജിത ദമ്പതികളുടെ മകളാണ്. പ്രധാനാധ്യാപിക എ. ശോഭന, ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രവർത്തക സമിതിയംഗം സി.ഇ. രസിത എന്നിവർ ഫാത്തിമയെ അനുമോദിച്ചു. പോൾ ഷിബു, ജയിംസ് സി. ജോസഫ്, അമൃത നിഖിൽ, റെയ രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.