കണ്ണൂർ സിറ്റി ഫെസ്​റ്റ്​ മൂന്നാം ദിവസത്തിലേക്ക്​

കണ്ണൂർ സിറ്റി: സിറ്റി ഫെസ്റ്റി​െൻറ രണ്ടാം ദിനമായ തിങ്കളാഴ്ച മെഹന്തി ഫെസ്റ്റ് അരങ്ങേറി. മുജഹ്റ, ഷാഹിദ ടീം ഒന്നാം സ്ഥാനം നേടി. നിതാഷ നാസർ, സിത്താര ടീം രണ്ടാം സ്ഥാനവും ഹനാൻ സഖിയ ടീം മൂന്നാം സ്ഥാനവും നേടി. നൂറിലേറെപ്പേരാണ് മെഹന്തി ഫെസ്റ്റിൽ പങ്കെടുത്തത്. തുടർന്ന് സിറ്റി ഫോക് ഫെസ്റ്റ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. കീച്ചേരി രാഘവൻ അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ എം. പ്രകാശൻ, റബ്കോ ചെയർമാൻ എൻ. ചന്ദ്രൻ, എം. ഷാജർ, എൽ.വി. മുഹമ്മദ്, പി.കെ. സാഹിർ എന്നിവർ സംസാരിച്ചു. കെ. ശഹ്‌റാസ് സ്വാഗതവും കെ.വി. ഷക്കീൽ നന്ദിയും പറഞ്ഞു. കളരിപ്പയറ്റ്, ദഫ്മുട്ട്, കോൽക്കളി, അറബനമുട്ട് എന്നിവയും അരങ്ങേറി. സമീർ ബിൻസി, ഇമാം മജ്ബൂർ തുടങ്ങിയവർ നയിക്കുന്ന ഇച്ച മസ്ഥാൻ ഖവാലി നൈറ്റുമുണ്ടായിരുന്നു. ചൊവ്വാഴ്ച നടക്കുന്ന ഫെസ്റ്റിൽ ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസൽ മുഖ്യാതിഥിയാകും. എരഞ്ഞോളി മൂസയുടെ രാഗമാലിക തുടർന്ന് അസ്ലം നൈറ്റും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.