കണ്ണൂർ: നിരവധി വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ വന്ന ഇടത് സർക്കാർ യുവജനങ്ങളെ നിരാശപ്പെടുത്തിയെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്. യുവമോർച്ച ജില്ല നേതൃയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യുവാക്കളുടെ സ്വപ്‌നങ്ങൾ തകർക്കുന്ന നടപടിയാണ് ഇപ്പോൾ പിണറായി സർക്കാർ ചെയ്യുന്നത്. അഡ്വൈസ് മെമോ ലഭിച്ച ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന കേരളസർക്കാർ നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവമോർച്ച ജില്ല പ്രസിഡൻറ് സി.സി. രതീഷ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. അരുൺ, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ടി. വിപിൻ, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി കെ.സി. ജിയേഷ് തുടങ്ങിയവർ സംസാരിച്ചു. അജേഷ് നടുവനാട് സ്വാഗതവും രൂപേഷ് തൈവളപ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.