കളിമുറ്റം ക്യാമ്പ് സമാപിച്ചു

മാഹി: സുർജിത്ത് സ്മൃതി 2018​െൻറ ഭാഗമായുള്ള കുട്ടികൾക്കുള്ള കളിമുറ്റം ദ്വിദിന ക്യാമ്പി​െൻറ രണ്ടാം സെഷൻ ധർമടം സാമിക്കുന്നിലെ കടലോര പഠനകേന്ദ്രത്തിൽ സമാപിച്ചു. ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂൾ പ്രഥമാധ്യാപകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. ടി.സി. പ്രദീപൻ ശാസ്ത്ര കൗതുകങ്ങളെക്കുറിച്ചും സജീന്ദ്രൻ ആരോഗ്യ പരിചരണ പരിശീലനത്തെക്കുറിച്ചും സി.എച്ച്.എ. മുഹമ്മദലി നാടകത്തെക്കുറിച്ചും എം. മുസ്തഫ, പി. ആനന്ദ് കുമാർ എന്നിവർ വിവിധ വിഷയങ്ങളിലും ക്ലാസെടുത്തു. സുധീർ മാടക്കത്തി​െൻറ മാജിക്ക് ഷോയും പരിശീലനവും ഉണ്ടായി. സമാപന സമ്മേളനത്തിൽ പി.പി. വിനോദൻ അധ്യക്ഷത വഹിച്ചു. സി.ഇ.ഒ ഇൻ ചാർജ് ഉത്തമരാജ് മാഹി, സി.എച്ച്. പ്രഭാകരൻ, ഡോ. വിജേഷ് അടിയേരി, സെമീർ പെരിങ്ങാടി, സി.എച്ച്.എ. മുഹമ്മദലി എന്നിവർ സംസാരിച്ചു. കൃഷ്ണപ്രസാദ്, കെ.പി. സുനിൽകുമാർ, വിനയൻ പുത്തലം, ജയപ്രകാശ്, സനീഷ്, ശ്രീകുമാർ ഭാനു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.