മാഹി: പള്ളൂർക്കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മേയ് 13ന് ഉച്ച മൂന്നിന് ചാലക്കര റോയൽ കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ സർഗസായാഹ്നവും ധന സഹായ വിതരണവും നടത്തും. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ഇ. വത്സരാജ് മുഖ്യാതിഥിയാവും. ചലച്ചിത്ര താരം സുശീൽ കുമാർ തിരുവങ്ങാട് മുഖ്യാതിഥിയാകും. നിർധന കുടുംബങ്ങളിലെ മൂന്നുപേർക്ക് ചികിത്സ ധനസഹായം കൈമാറും. ദേശീയ ശുചിത്വ അവാർഡ് നേടിയ മാഹി നഗരസഭക്ക് വേണ്ടി കമീഷണർ അമൻ ശർമയെ അനുമോദിക്കും. തുടർന്ന് മാന്ത്രികൻ രാഗേഷ് ചന്ദ്ര അവതരിപ്പിക്കുന്ന മാന്ത്രികച്ചെപ്പും സംഗീത സായന്തനവും അരങ്ങേറും. സെൽഫി കോൺെടസ്റ്റ് രണ്ടിെൻറ വിജയികൾക്കും അശ്വമേധം ജേതാവ് എസ്. അനുവിന്ദിനും സമ്മാനങ്ങൾ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ നാച്ചി പള്ളൂർ, പി.എ. ബിജുമോൻ, ചാലക്കര പുരുഷു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.