ടിപ്പർലോറി, മണ്ണുമാന്തിയന്ത്രം വാടക വർധിപ്പിച്ചു

കണ്ണൂർ: ക്രമാതീതമായ ഡീസൽ വിലവർധനയെ തുടർന്ന് ടിപ്പർലോറി, മണ്ണുമാന്തിയന്ത്രം എന്നിവയുടെ വാടക വർധിപ്പിച്ചതായി കൺസ്ട്രക്ഷൻ എക്യുപ്മ​െൻറ് ഒാണേഴ്സ് വെൽെഫയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡീസൽ വിലവർധനക്ക് പുറമെ, സ്പെയർപാർട്സി​െൻറ വിലവർധനയും ഇൻഷുറൻസ് പ്രീമിയം തുക വർധിപ്പിച്ചതും തൊഴിലാളികളുടെ വേതനവർധനയും കൺസ്ട്രക്ഷൻ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് വാടക വർധിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. നിലവിലുള്ള വാടക ഇനത്തിൽനിന്ന് 15 മുതൽ 20 ശതമാനം വരെയുള്ള വർധനയാണ്. പുതുക്കിയ നിരക്ക് തിങ്കളാഴ്ച മുതൽ നിലവിൽ വന്നതായും ഭാരവാഹികളായ എം.കെ. പ്രഭാകരൻ, കാടാച്ചിറ ബാബു എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.