കണ്ണൂർ: ജില്ലയിൽ നീന്തൽതാരങ്ങളെ വളർത്തിക്കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കായിക മന്ത്രാലയവും ജില്ല സ്പോർട്സ് കൗൺസിലും സംയുക്തമായി കക്കാട് നിർമിച്ച നീന്തൽക്കുളം പൊതുജനങ്ങൾക്കായി തുറന്നുനൽകി. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നീന്തൽക്കുളം നാടിന് സമർപ്പിച്ചു. മേയർ ഇ.പി. ലത അധ്യക്ഷതവഹിച്ചു. സ്പോർട്സ് എൻജിനീയറിങ് വിങ് ചീഫ് മോഹൻകുമാറിന് പി. ശ്രീരാമകൃഷ്ണൻ ഉപഹാരം നൽകി. സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കലക്ടർ മിർ മുഹമ്മദലി, എം. പ്രകാശൻ മാസ്റ്റർ, സി.കെ. വിനോദ്, രവികൃഷ്ണൻ, കെ.പി.എ. സലീം, എം.വി. സഹദേവൻ, ടി. രവീന്ദ്രൻ, വി.പി. പവിത്രൻ, സി.കെ. വിനീത്, എ.കെ. ഷെരീഫ്, കെ.വി. ഷൈജു, കെ.വി. മുഹമ്മദലി, റിഷ പുതുശ്ശേരി എന്നിവർ സംസാരിച്ചു. ഒ.കെ. വിനീഷ് സ്വാഗതവും രാജേന്ദ്രൻ നായർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.