മോദിയുടെ സാമ്പത്തിക നയങ്ങള്‍ സാധാരണക്കാരെ പാപ്പരാക്കി -കെ.എൻ.എ. ഖാദർ കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങള്‍കൊണ്ട് നേട്ടമുണ്ടായത് കുത്തക മുതലാളിമാര്‍ക്കാണെന്ന് കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. കൃഷിക്കാരെ പാപ്പരാക്കുന്ന നടപടിയാണ് കേന്ദ്രം കൈക്കൊള്ളുന്നത്. തൊഴില്‍ സംസ്‌കാരങ്ങള്‍ തകര്‍ത്ത് കോര്‍പറേറ്റ് ശക്തികള്‍ക്ക് സഹായകരമായ നയങ്ങളാണ് നടപ്പാക്കുന്നത്. മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'നേതൃസമീക്ഷ' എക്‌സിക്യൂട്ടിവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.പി.എ സര്‍ക്കാര്‍ ഭരിച്ചപ്പോഴാണ് രാജ്യത്തെ ജനങ്ങള്‍ക്ക് നേട്ടങ്ങളുണ്ടായത്. തൊഴിലുറപ്പ് പദ്ധതിയും ഭവനപദ്ധതികളും യു.പി.എ ഭരണത്തിലെ നന്മകളായിരുന്നു. രാജ്യപുരോഗതിക്ക് വേണ്ടിയാണ് യു.പി.എ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. മോദി ഭരണത്തില്‍ സാമ്പത്തിക മേഖല തകരുകയാണ്. അംബാനിയെ പോലെയുള്ള മുതലാളിമാരാണ് നേട്ടം കൊയ്യുന്നത്. കടം കൊടുക്കുന്നത് മുതലാളിമാര്‍ക്കാണ്. ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. വര്‍ഗീയതയെക്കുറിച്ചും മതങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുമ്പോള്‍ തൊഴില്‍ മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ഗൗരവതരമായി കാണണം. വര്‍ഗപരമായും മതപരമായും വേര്‍തിരിപ്പിക്കുന്നത് പോലെതന്നെ സാമ്പത്തികപരമായും തളര്‍ത്താനാണ് സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ഗൗരവതരമായി കണ്ട് ഇന്നത്തെ അവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനാകണമെന്നും കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി സംസാരിച്ചു. ടി.പി.വി. കാസിം, എസ്. മുഹമ്മദ്, എന്‍.എ. അബൂബക്കര്‍, ഇബ്രാഹീം മുണ്ടേരി, അന്‍സാരി തില്ലങ്കേരി, കെ.ടി. സഹദുല്ല, കെ.പി. താഹിര്‍, എം.പി.എ. റഹീം എന്നിവര്‍ ഉള്‍പ്പെട്ട പ്രസീഡിയം ക്യാമ്പ് നിയന്ത്രിച്ചു. തുടര്‍ന്ന് സംഘടന ചര്‍ച്ചകളും നടന്നു. ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി സ്വാഗതവും സെക്രട്ടറി ഇബ്രാഹീംകുട്ടി തിരുവട്ടൂര്‍ നന്ദിയും പറഞ്ഞു. ജില്ല ഭാരവാഹികളുടെ യോഗത്തോടെയാണ് ക്യാമ്പിെൻറ ആദ്യ ദിനം സമാപിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ക്യാമ്പ് പുനരാരംഭിക്കും. സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്യും. ചന്ദ്രിക പത്രാധിപര്‍ സി.പി. സൈതലവി ക്ലാസെടുക്കും. സമാപന പരിപാടി കെ.എം. ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.