ജില്ലയിൽ 813 റേഷൻ കടകളിൽകൂടി ഇ^പോസ്​ മെഷീൻ

ജില്ലയിൽ 813 റേഷൻ കടകളിൽകൂടി ഇ-പോസ് മെഷീൻ കണ്ണൂർ: ജില്ലയിലെ മുഴുവൻ റേഷൻ കടകളിലും റേഷൻ വിതരണം ഇ-പോസ് മെഷീൻ വഴിയാക്കുന്നു. ഈ മാസം 10 മുതൽ ഇത് പ്രാവർത്തികമാകും. റേഷൻ വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള ഇ-സപ്ലൈ സംവിധാനത്തി​െൻറ ഭാഗമായാണ് ഇ-പോസ് മെഷീൻ മുഴുവൻ കടകളിലും ഏർപ്പെടുത്തുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിലെ 45 റേഷൻ കടകളിൽ ഇ-പോസ് മെഷീൻ (ഇലക്ട്രോണിക് പോയൻറ് ഒാഫ് മെഷീൻ) സ്ഥാപിച്ചിരുന്നു. ഇവയുടെ പ്രവർത്തനങ്ങൾ വിജയകരമാണെന്ന് തെളിഞ്ഞതോടെ ബാക്കിയുള്ള 813 റേഷൻ കടകളിൽ കൂടി മെഷീൻ സ്ഥാപിക്കുകയായിരുന്നു. റേഷൻ കാർഡിലെ അംഗത്തി​െൻറ വിരലടയാളം മെഷീനിലെ റീഡറിൽ പതിപ്പിച്ച് ആധാർ വിവരങ്ങൾ ഒത്തുനോക്കിയാണ് റേഷൻ വിതരണം നടത്തുക. ആധാർ വഴി ഉപഭോക്താവിനെ തിരിച്ചറിഞ്ഞാൽ കാർഡിന് അർഹമായ ഭക്ഷ്യധാന്യങ്ങളുടെ അളവ്, വില എന്നിവ യന്ത്രത്തിലെ സ്ക്രീനിൽ തെളിയും. ആവശ്യമായ അളവ് രേഖപ്പെടുത്തി അംഗീകരിക്കുമ്പോൾ ബില്ല് പുറത്തേക്ക് വരും. റേഷൻ വിനിമയം സംബന്ധിച്ച് ശബ്ദ രൂപത്തിൽ അറിയിപ്പും ലഭിക്കും. ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചാൽ റേഷൻ വിഹിതം സംബന്ധിച്ച് എസ്.എം.എസ് സന്ദേശം ലഭിക്കും. ഇ-പോസ് നിലവിൽ വരുന്നതിനാൽ ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തവർ നിർബന്ധമായും 10ന് മുമ്പ് അവ രണ്ടി​െൻറയും പകർപ്പുമായി താലൂക്ക് സപ്ലൈ ഓഫിസിൽ എത്തണമെന്ന് ജില്ല സപ്ലൈ ഓഫിസർ പി.വി. രമേശ് അറിയിച്ചു. 16നും 65നും ഇടയിൽ പ്രായമുള്ള, മറ്റ് അംഗങ്ങൾ ഉൾപ്പെടാത്ത, ഗുരുതര രോഗം ബാധിച്ചവരും ശയ്യാവലംബരും ആയ കാർഡ് ഉടമകൾക്ക് പകരക്കാരൻ (േപ്രാക്സി) മുഖേന റേഷൻ സാധനം കൈപ്പറ്റാം. ഇതിനായി പ്രത്യേകം അപേക്ഷിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.