പൊലീസുകാർക്ക് രാഷ​്ട്രീയമാവാമെങ്കിലും കക്ഷിരാഷ്​ട്രീയം പാടില്ല -^സ്പീക്കര്‍

പൊലീസുകാർക്ക് രാഷ്ട്രീയമാവാമെങ്കിലും കക്ഷിരാഷ്ട്രീയം പാടില്ല --സ്പീക്കര്‍ കണ്ണൂര്‍: പൊലീസ് സേനാംഗങ്ങള്‍ക്ക് രാഷ്ട്രീയമാവാമെങ്കിലും കക്ഷിരാഷ്ട്രീയം പാടില്ലെന്ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കേരള പൊലീസ് അസോസിയേഷന്‍ ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകര്‍ക്ക് രാഷ്ട്രീയമുണ്ട്. അവരത് ഉപയോഗിക്കുന്നത് സമൂഹത്തി​െൻറ സമുന്നതിക്ക് വേണ്ടി വിദ്യാർഥികളെയും പൊതുസമൂഹത്തെയും നേരായ വഴിയിലേക്ക് നയിക്കാനാണ്. അതുപോലെ പൊലീസ് സേനാംഗങ്ങള്‍ പൊതുസമൂഹത്തി​െൻറ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വേണ്ടത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മുഷ്ടി ചുരുട്ടിയും മീശപിരിച്ചും നിയമം നടപ്പാക്കാമെന്നുള്ള കാലം കഴിഞ്ഞു. ആധുനിക കാലഘട്ടത്തില്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ച് സേനാംഗങ്ങള്‍ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കണം. പൊലീസിനുള്ള അധികാരം എങ്ങനെ വിനിയോഗിക്കണമെന്ന് മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. ആധുനിക ജനാധിപത്യത്തില്‍ ഭരണകൂടത്തി​െൻറ മുഖമാണ് പൊലീസെന്ന കാര്യം മറക്കരുത്. പ്രധാന ചില കേസുകളില്‍ കുറ്റവാളികളെ പിടികൂടുമ്പോള്‍ മേലുദ്യോഗസ്ഥര്‍ അതി​െൻറ െക്രഡിറ്റ് ഏറ്റെടുക്കാറുണ്ട്. താഴെക്കിടയിലുള്ള പൊലീസുകാരുടെ പ്രവര്‍ത്തനമികവ് കൂടിയാണ് ഇതിന് പിന്നിലെന്ന കാര്യം എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എ ജില്ല പ്രസിഡൻറ് പി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സൻ ഡോ. ടി.എന്‍. സീമ മുഖ്യാതിഥിയായി. കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍, ടി. പ്രജീഷ്, പി.വി. സിജു, എന്‍.കെ. പ്രസാദ്, കെ. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.