കണ്ണൂര്‍: മുനിസിപ്പല്‍ കോര്‍പറേഷനില്‍ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിപ്രകാരം 90 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ െചാവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുറുവ പാലം പരിസരത്ത് രാവിലെ ഒമ്പതിന് പദ്ധതി ആരംഭിക്കും. കോര്‍പറേഷന്‍ പരിധിയില്‍ 898 തൊഴിലാളികള്‍ക്ക് വര്‍ഷം ചുരുങ്ങിയത് 100 ദിവസത്തെ തൊഴില്‍ ഉറപ്പാക്കും. ശുചീകരണത്തിനും രോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും മണ്ണ്- ജലസംരക്ഷണത്തിനും മുന്‍തൂക്കം നല്‍കിയാണ് പദ്ധതി നടപ്പാക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയും ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ച് കോര്‍പറേഷന്‍ പരിധിയിൽ 1.09 കോടിയുടെ പ്രവൃത്തി മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മേയര്‍ ഇ.പി. ലത പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, വെള്ളോറ രാജൻ, എന്‍. ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.