കണ്ണൂര്‍: തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സാന്‍ജോസ് അക്കാദമി 22ന് ഇരിട്ടി സെൻറ് ജോസഫ്‌സ് ഓഡിറ്റോറിയത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സിവില്‍ സര്‍വിസ്, കെ.എ.എസ്, പി.എസ്.സി, യു.പി.എസ്.സി, കെ.ടെറ്റ്, െഎ.ഇ.എൽ.ടി.എസ്, എൻട്രൻസ്, ഒ.ഇ.ടി, സെറ്റ്, നെറ്റ്, ടെറ്റ് എന്നീ പരീക്ഷകള്‍ക്ക് അക്കാദമി പരിശീലനം നൽകും. ഉദ്ഘാടന ചടങ്ങില്‍ എസ്.എസ്.എൽ.സി മികച്ച വിജയികൾക്ക് പുരസ്‌കാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.