'സർഗവസന്തം 18' കഥാക്യാമ്പിന്​ നാളെ തുടക്കം

കണ്ണൂർ: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന 'സർഗവസന്തം 2018' കഥാക്യാമ്പ് ഒമ്പത്,10,11 തീയതികളിൽ കണ്ണൂരിൽ നടക്കും. ഒമ്പതിന് രാവിലെ 9.30ന് കഥാകൃത്ത് ടി. പത്മനാഭൻ ക്യാമ്പ് ഉദ്ഘാടനംചെയ്ത് കുട്ടികളുമായി സംവദിക്കും. വിവിധ ജില്ലകളിൽനിന്നും 10 മുതൽ 16 വയസ്സുവരെയുള്ള തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം കുട്ടികളാണ് പെങ്കടുക്കുന്നത്. വി.എച്ച്. നിഷാദ്, പായിപ്ര രാധാകൃഷ്ണൻ, കെ.പി. സുധീര, ടി.പി. വേണുഗോപാൽ, പയ്യന്നൂർ കുഞ്ഞിരാമൻ, നാരായണൻ കാവുമ്പായി എന്നിവർ ക്ലാസെടുക്കും. കഥയെഴുത്ത്, ക്യാമ്പ് അംഗങ്ങളുടെ സൃഷ്ടികളുടെ അവതരണം, ക്യാമ്പ് അവലോകനം, ഫോക്ലോർ അക്കാദമി സന്ദർശനം എന്നിവ ക്യാമ്പി​െൻറ ഭാഗമായി നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.