ഫുട്ബാൾ പരിശീലനം

കൂത്തുപറമ്പ്: മാങ്ങാട്ടിടം കൈതച്ചാൽ അജയ വായനശാല, ദേശാഭിമാനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലുള്ള ഫുട്ബാൾ പരിശീലനം ആരംഭിച്ചു. മാങ്ങാട്ടിടത്തെ ഫുട്ബാൾ ഗ്രാമമായി വളർത്തിയെടുക്കാനാണ് പരിശീലനം ആരംഭിച്ചത്. നൂറോളം കുട്ടികളാണ് ആദ്യഘട്ട പരിശീലനത്തിൽ പങ്കെടുക്കുന്നത്. സ്കൂൾ അവധി ദിവസങ്ങളിൽ നടക്കുന്ന പരിശീലനത്തിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. ദേശീയ ഫുട്ബാൾ താരം സി.കെ. വിനീത് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള ജഴ്സി വിതരണം നിർവഹിച്ച വിനീത് കുട്ടികളോടൊപ്പം ഫുട്ബാൾ കളിക്കാനും സമയം കണ്ടെത്തി. കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കായികാധ്യാപകൻ കെ. ശ്രീധരൻ, പരിശീലകൻ ഷാജി മുല്ലോളി, കെ. പ്രകാശൻ, പി. അജയൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.