കണ്ണൂർ: സി.പി.എം മാഹി ലോക്കല്‍ കമ്മിറ്റി അംഗവും മാഹി നഗരസഭ മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിെൻറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താലിന് സി.പി.എം ജില്ല കമ്മിറ്റി ആഹ്വാനംചെയ്തു. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താൽ. സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടതിനു പിന്നാലെ ആർ.എസ്.എസ് പ്രവർത്തകനായ ഷമേജിനും വെട്ടേറ്റു. മാഹി കലാഗ്രാമത്തിനടുത്ത് വെച്ചാണ് ഒാട്ടോറിക്ഷ ഡ്രൈവറായ ഷമേജിന് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമാധാനം നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ ആര്‍.എസ്.എസ് കൊലക്കത്തി താഴെ വെക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് കൊലപാതകത്തിലൂടെ തെളിയുന്നതെന്ന് ജില്ല സെക്രേട്ടറിയറ്റ് കുറ്റപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് ബാബുവിനെ ആര്‍.എസ്.എസുകാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൂത്തുപറമ്പില്‍ ആര്‍.എസ്.എസിെൻറ ആയുധപരിശീലന ക്യാമ്പ് കഴിഞ്ഞതിന് ശേഷമാണ് നിഷ്ഠൂരമായിട്ടുള്ള ഈ കൊലപാതകം നടന്നത്. ഇത് ആര്‍.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകമാണ്. കൊലപാതക ഗൂഢാലോചനയെക്കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നും എത്രയും പെെട്ടന്ന് പ്രതികളെ പിടികൂടണമെന്നും ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.