മൊഗ്രാൽപുത്തൂർ: കോട്ടക്കുന്ന് മർകസുൽ മൈമൻ സ്റ്റുഡൻറ്സ് അസോസിയേഷൻ സമ്മർ കാമ്പയിെൻറ ഭാഗമായി ഉപ്പാപ്പമാരോടൊപ്പം സംഘടിപ്പിച്ചു. പഴയകാല ചരിത്രങ്ങളും അനുഭവങ്ങളും പുതുതലമുറക്ക് സമർപ്പിച്ചുകൊണ്ടാണ് പരിപാടിക്ക് സമാപ്തി കുറിച്ചത്. പരിപാടിയിൽ ബി.എ. മുഹമ്മദ്, ഫസൽ കൊൽക്കത്ത, ഔഫ് ഹാജി കോട്ടക്കുന്ന്, മുക്രി അബ്ദുല്ലക്കുഞ്ഞി ഹാജി, ബഡുവൻകോയ, പോക്കർ മൊഗർ, മുഹമ്മദ് ഹാജി ബള്ളൂർ, കരീം മാസ്റ്റർ, ഹമീദ് ബള്ളൂർ, അബ്ദുല്ല മുസ്ലിയാർ തുടങ്ങിയ പ്രമുഖർ പഴയകാല അനുഭവങ്ങൾ പരിപാടിയിൽ പങ്കുവെച്ചു. മർകസുൽ മൈമൻ ജനറൽ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് പരിപാടി നിയന്ത്രിച്ചു. ഫാറൂഖ് മൊഗർ സ്വാഗതവും ആഷിർ ബള്ളൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.