തെങ്ങ് കടപുഴകി വീണ് കിണര്‍ നശിച്ചു

കേളകം: വെള്ളൂന്നിയില്‍ . ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ പൊതുകിണറാണ് നശിച്ചത്. പഞ്ചായത്ത് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കിയ കിണറാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തെങ്ങ് കടപുഴകി വീണ് നശിച്ചത്. തെങ്ങ് വീണതിനെ തുടര്‍ന്ന് കിണറി​െൻറ ആള്‍മറയുടെ തൂണുകളും ഇരുമ്പ് കവചവും പാടെ തകര്‍ന്നനിലയിലാണ്. ഇതുമൂലം പ്രദേശത്തെ കുടിവെള്ളക്ഷാമം നേരിടുന്നവര്‍ക്ക് ഒരു ഉപയോഗവുമില്ലാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.