ഭിന്നശേഷി പെന്‍ഷന്‍ 3000 രൂപയാക്കണം

മട്ടന്നൂര്‍: ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും എംപ്ലോയ്‌മ​െൻറ് വഴി നടത്തുന്ന നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് നാലുശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നും അഖിലകേരള വികലാംഗ ഫെഡറേഷന്‍ മട്ടന്നൂര്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മഹാദേവ ഹാളില്‍ നഗരസഭ വൈസ്ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. മോഹനന്‍ പുന്നാട് അധ്യക്ഷത വഹിച്ചു. കെ.വി. മോഹനന്‍ ക്ലാസെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. ഇസ്മായില്‍, കെ. അബ്രഹാം എന്നിവര്‍ സംസാരിച്ചു. പി.പി. മോഹനന്‍ സ്വാഗതവും സി. രോഹിണി നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഒ.പി. ബിജു (പ്രസി.), ദിനേശന്‍ കയനി (വൈ. പ്രസി.), സൂരജ് കൊഴിക്കല്‍ (സെക്ര.), കെ. ചന്ദ്രന്‍ (ജോ. സെക്ര.), സി. ആബൂട്ടി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.