പി.എസ്.സി റാങ്ക് ലിസ്​റ്റ്​: മേയ് 28 മുതല്‍ സത്യഗ്രഹം

മട്ടന്നൂര്‍: പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും അധികാരികള്‍ നടപടികള്‍ക്ക് തയാറാകുന്നില്ലെന്നും സര്‍ക്കാറില്‍നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ മേയ് 28 മുതല്‍ സെക്രേട്ടറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്നും ലാസ്റ്റ് ഗ്രേഡ് സർവൻറ്സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. 2015 ജൂണ്‍ 29ന് നിലവില്‍വന്ന റാങ്ക് പട്ടികയുടെ കാലാവധി ജൂണ്‍ 29ന് അവസാനിക്കും. വകുപ്പ്‌ മേധാവികള്‍ യഥാസമയം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ഒഴിവുകളില്‍ പി.എസ്.സി നിയമന നടപടികള്‍ വൈകിപ്പിക്കുന്നതുമാണ് നിയമനങ്ങള്‍ മന്ദഗതിയിലാക്കുന്നതെന്ന് അനീഷ് നടുവില്‍, ഷിജു മാവിലായി, കെ.പി. സന്തോഷ്, വിനീത് അലോറ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.