ചെറുപുഴ: ടെലിഫോണ്‍ കേബിള്‍ സ്ഥാപിക്കാനുള്ള കുഴിയെടുത്തതിനെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ക്കിടയാക്കുംവിധം മെയിന്‍ റോഡിെൻറ പാര്‍ശ്വഭിത്തി തകര്‍ന്നു. ചെറുപുഴ--പുളിങ്ങോം റോഡില്‍ കന്നിക്കളത്താണ് പാര്‍ശ്വഭിത്തി ഇടിഞ്ഞത്. മണ്ണിടിഞ്ഞതിെൻറ തൊട്ടടുത്തുള്ള കൾവെര്‍ട്ടും ഇതോടെ തകര്‍ച്ചാഭീഷണിയിലായി. ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ പ്രതിദിനം കടന്നു പോകുന്ന റോഡാണിത്. മലയോരത്ത് കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയും മണ്ണിടിച്ചിലിന് ആക്കം കൂട്ടി. അപായസൂചന നല്‍കാന്‍ റിബണ്‍ കെട്ടുകയും ബോര്‍ഡ് വെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും രാത്രികാലത്ത് ഇത് പ്രയോജനപ്പെടുമോ എന്നതിലും ആശങ്കയുണ്ട്. അടിയന്തരമായി പാര്‍ശ്വഭിത്തി പുനര്‍നിര്‍മിച്ചില്ലെങ്കില്‍ ടാറിട്ട ഭാഗവും തകരാന്‍ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.