അവധിക്കാല പരിപാടി സമാപിച്ചു

പയ്യന്നൂർ: വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം, കുഞ്ഞിമംഗലം -വിദ്യാവേദി - അവധിക്കാല പരിപാടി - നെല്ലിക്ക സമാപിച്ചു. വായന പന്തലിൽ നടന്ന സമാപന ചടങ്ങിൽ സി.വി. ദാമോദരൻ ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിദ്യാവേദി പ്രസിഡൻറ് എ. ഹരിദാസൻ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമൻ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ശശീന്ദ്രൻ, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ജനാർദനൻ, വായനശാല പ്രസിഡൻറ് കെ. മനോഹരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിദ്യാവേദി സെക്രട്ടറി സി.വി. ശശികുമാർ സ്വാഗതവും ജോ. സെക്രട്ടറി കെ.എൻ. അജയ് നന്ദിയും പറഞ്ഞു. പങ്കെടുത്തവർക്ക് നെല്ലിത്തൈകൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.