ശ്രീകണ്ഠപുരത്ത് നിയമം ഒരുവഴിക്ക്; വാഹനങ്ങൾ പലവഴിക്ക്

ശ്രീകണ്ഠപുരം: ട്രാഫിക് നിയമലംഘനങ്ങളുടെ കൂത്തരങ്ങായി ശ്രീകണ്ഠപുരം ടൗൺ. നഗരസഭയും പൊലീസും കർശന നടപടി സ്വീകരിക്കാത്തതാണ് കാരണം. നോ പാർക്കിങ്, നോ എൻട്രി, വൺവേ തുടങ്ങിയ ബോർഡുകളെല്ലാം നോക്കുകുത്തിയാണ്. മനഃപൂർവം ചിലർ നിയമം ലംഘിക്കുന്നതു തുടരുമ്പോഴും അധികൃതർ മൗനം നടിക്കുകയാണ്. ഗതാഗതക്കുരുക്കും അപകടങ്ങളും തുടർക്കഥയാണ്. ബസുകൾ മാത്രം കയറേണ്ട സ്റ്റാൻഡിൽ ഇതര വാഹനങ്ങൾ കൈയടക്കി. ബസ് സ്റ്റാൻഡിലെ പ്രവേശന കവാടം മുതൽ മത്സ്യ മാർക്കറ്റിലേക്കുള്ള വഴി വരെയുള്ള ഭാഗങ്ങളിൽ സ്വകാര്യ വാഹനങ്ങളുടെ നീണ്ട നിരയാണ്. നഗരസഭ ഓഫിസി​െൻറ പ്രവേശന കവാടം പോലും തടസ്സപ്പെടുത്തി ടാക്‌സി വാഹന പാർക്കിങ്ങും സ്ഥിരം കാഴ്ചയാണ്. ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞു. സെൻട്രൽ ജങ്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനമുണ്ടെങ്കിലും കാമറയും പൊലീസ് കാവലുമില്ലാത്തതിനാൽ വാഹനങ്ങൾ തോന്നിയപോലെ പോവുകയാണ്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ സെൻട്രൽ ജങ്ഷനിൽ ട്രാഫിക് ലംഘിച്ചുപോയ വാഹനങ്ങളിടിച്ച് പത്തോളം അപകടങ്ങളാണുണ്ടായത്. അപകടങ്ങളിൽ സാരമായി പരിക്കേറ്റ ചെങ്ങളായി നെല്ലിക്കുന്നിലെ മാത്യു ഉൾപ്പെടെയുള്ളവർ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.