പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് മകളെ ആക്രമിച്ച കേസിൽ അറസ്​റ്റിൽ

ശ്രീകണ്ഠപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ മകളെ ആക്രമിച്ച കേസിൽ അറസ്റ്റ്ചെയ്തു. ജോസ്ഗിരി സ്വദേശിയും ഏരുവേശ്ശി കുട്ടക്കളത്ത് താമസക്കാരനുമായ ഹോട്ടൽതൊഴിലാളി പൂവംനിൽക്കുന്നതിൽ പ്രദീഷിനെയാണ് (36) കുടിയാന്മല എസ്.ഐമാരായ വർഗീസ്, രാമകൃഷ്ണൻ എന്നിവർ ചേർന്ന് അറസ്റ്റ്ചെയ്തത്. 2014ൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. അതിനിടെ കഴിഞ്ഞദിവസം 13 കാരിയായ മകളെ ആക്രമിക്കുകയായിരുന്നു. ഈ കേസിൽ അറസ്റ്റിലായ പ്രദീഷിനെ തളിപ്പറമ്പ് കോടതി റിമാൻഡ്ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.