സൗപർണിക നാടക പ്രതിഭ പുരസ്കാരം ടി.പി. ഭാസ്കര പൊതുവാൾക്ക്

പയ്യന്നൂർ: സൗപർണിക നാടകപ്രതിഭ പുരസ്കാരം ടി.പി. ഭാസ്കര പൊതുവാൾക്ക്. 10001 രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം 10ന് വൈകീട്ട് അഞ്ചിന് ഏച്ചിലാംവയലിൽ നടക്കുന്ന സൗപർണികയുടെ വാർഷികാഘോഷ ചടങ്ങിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ 55 വർഷമായി മലയാള നാടകവേദിക്ക് പൊതുവാൾ നൽകിയ സംഭാവനകൾ കണക്കിലെടുത്തും മധുരം മലയാളം പരിപാടിയിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഭാഷാ പ്രവർത്തകൻ എന്ന നിലയിലുള്ള അദ്ദേഹത്തി​െൻറ പ്രവർത്തനത്തിനുള്ള അംഗീകാരം എന്ന നിലയിൽ കൂടിയാണ് മലയാള ഭാഷ പാഠശാല ഡയറക്ടർ കൂടിയായ അദ്ദേഹത്തെ പുരസ്കാരം നൽകി ആദരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ എം.വി. ഷൈജു, കെബിയാർ കണ്ണൻ, അശോകൻ പുറച്ചേരി, ബൈജു ഏഴിലോട്, ഇ. രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.