മാലിന്യ പ്രശ്നം: ഉദ്യോഗസ്ഥരെ തടഞ്ഞത് പ്രതിഷേധാർഹം -പഞ്ചായത്ത് പയ്യന്നൂർ: രാമന്തളിയിൽ മലിനജലം ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ നടപടി പ്രതിഷേധാർഹമാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. സാമ്പിൾ ശേഖരിച്ച് പരിശോധനക്കയക്കാനാണ് ആരോഗ്യ വിഭാഗത്തെ നിയോഗിച്ചത്. ഇത് തടഞ്ഞതിലൂടെ കിണറ്റിലെ മാലിന്യത്തിെൻറ അളവ് കണക്കാക്കി റിപ്പോർട്ട് സർക്കാറിന് നൽകാനുള്ള നടപടിക്കാണ് തടയിട്ടത്. ഇത് നാട്ടിൽ പ്രതിഷേധത്തിനിടയാക്കിയതായും ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.