രാമപുരത്ത് പാതയോരത്ത് ടിപ്പറിൽ കശാപ്പ് മാലിന്യം തള്ളി

പഴയങ്ങാടി: രാമപുരത്ത് പിലാത്തറ--പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിനോട് ചേർന്ന കുണ്ടം പോക്കറ്റ് റോഡി​െൻറ വശത്ത് ടിപ്പർ ലോറിയിൽ കശാപ്പ് മാലിന്യം തള്ളി. അറവ് മൃഗങ്ങളുടെയും കോഴികളുടെയും മാലിന്യം ചാക്കിൽ കെട്ടിയാണ് പാതയോരത്ത് തള്ളിയത്. തിങ്കളാഴ്ച പുലർച്ച ടിപ്പർ ലോറിയിൽ മാലിന്യം തള്ളുന്നത് നാട്ടുകാരിൽ ചിലരുടെ ശ്രദ്ധയിൽപെട്ടെങ്കിലും വാഹനം അതിവേഗം ഒാടിച്ചുപോയതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല. ചാക്കിൽ കെട്ടിയ മാലിന്യം തള്ളിയതോടെ പ്രദേശം ദുർഗന്ധപൂരിതമായി. ദിവസങ്ങളോളം പഴക്കമുള്ള ചീഞ്ഞളിഞ്ഞ മാലിന്യമാണ് പ്രദേശത്ത് തള്ളിയത്. ദുർഗന്ധം സഹിക്കാൻ കഴിയാതായതോടെ നാട്ടുകാർ കുഴിയെടുത്തു മൂടുകയായിരുന്നു. രണ്ട് ദിവസംമുമ്പ് ചെറുകുന്ന് പഞ്ചായത്തിലെ പുന്നച്ചേരിയിലും വെള്ളറങ്ങലിലും ലോറിയിലെത്തിച്ച് മാലിന്യം തള്ളിയിരുന്നു. ഇതും നാട്ടുകാർ കുഴിച്ചുമൂടുകയായിരുന്നു. കശാപ്പ് മാലിന്യം ഒഴിവാക്കുന്നതിനായി മാലിന്യത്തി​െൻറ തൂക്കത്തിനനുസരിച്ച് പണം വാങ്ങി ലോറിയിൽ കയറ്റിമാറ്റുന്ന സംഘങ്ങളാണ് ഇരുട്ടി​െൻറ മറവിൽ പാതയോരത്തും പറമ്പുകളിലും വ്യാപകമായി തള്ളുന്നത്. ജില്ലക്ക് പുറത്തുനിന്നെത്തിക്കുന്നതാണ് പലതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.