ടി.കെ. അഹമ്മദ് ഹാജിയുടേത്​ നാടിന് സമർപ്പിച്ച ജീവിതം -^വി.കെ. ഹംസ അബ്ബാസ്

ടി.കെ. അഹമ്മദ് ഹാജിയുടേത് നാടിന് സമർപ്പിച്ച ജീവിതം --വി.കെ. ഹംസ അബ്ബാസ് കൈക്കോട്ടുകടവ്: ജീവിതം നാടി​െൻറ നന്മക്കും ഇസ്ലാമിക പ്രസ്ഥാനത്തിനും വേണ്ടി ചെലവഴിച്ച മഹാനായ വ്യക്തിയായിരുന്നു ടി.കെ. അഹമ്മദ് ഹാജിയെന്ന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്. കൈക്കോട്ടുകടവ് ഹെവൻസ് കാമ്പസിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സച്ചരിതരായ ആളുകളോടൊപ്പം കൂടിച്ചേരുകയും നന്മയെ വളർത്തുകയും തിന്മയെ തളർത്തുകയും ചെയ്തിരുന്നു അദ്ദേഹം. സത്യത്തിനും ധർമത്തിനും വേണ്ടി ജീവിക്കുകയും കടുകിട വ്യതിചലിക്കാതെ പ്രവർത്തിക്കുകയും ചെയ്തു. പാവപ്പെട്ടവരുടെ കണ്ണീരൊപ്പുകയും പ്രയാസപ്പെടുന്നവരുടെ അത്താണിയാവുകയും ചെയ്ത വ്യക്തിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. ബാവ, തൃക്കരിപ്പൂർ പ്രസ് ഫോറം പ്രസിഡൻറ് വി.ടി. ഷാഹുൽ ഹമീദ്, ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ് വി.എൻ. ഹാരിസ്, കൈക്കോട്ടുകടവ് മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ് എ.ബി. അബ്ദുല്ല, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ.വി. അമ്പു, റിട്ട. അധ്യാപകൻ അപ്പു, ഐ.സി.സി.ടി പയ്യന്നൂർ പ്രസിഡൻറ് ടി.കെ. മുഹമ്മദ് റഫീഖ്, ജമാഅത്തെ ഇസ്ലാമി പയ്യന്നൂർ ഏരിയ പ്രസിഡൻറ് ജമാൽ കടന്നപ്പള്ളി, ഐ.സി.സി തൃക്കരിപ്പൂർ പ്രസിഡൻറ് എം.ടി.പി. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ സ്വാഗതം പറഞ്ഞു. സുഫിയാൻ ഉമർ ഖിറാഅത്ത് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.