കണിച്ചാർ ബസ് സ്​റ്റാന്‍ഡ്​ ഉദ്ഘാടനം മേയിൽ

കണിച്ചാർ: ലോകബാങ്കി​െൻറ സഹായത്തോടെ 1.25 കോടി രൂപ ചെലവില്‍ കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് കണിച്ചാറില്‍ നിർമിച്ച ബസ് സ്റ്റാന്‍ഡി​െൻറ ഉദ്ഘാടനം മേയ് രണ്ടാം വാരം നടക്കും. സ്വകാര്യവ്യക്‌തി പഞ്ചായത്തിന് സൗജന്യമായി നല്‍കിയ 50 സ​െൻറ് സ്ഥലത്താണ് സ്റ്റാന്‍ഡ് നിർമാണം തുടങ്ങിയത്. പിന്നീട് പരിശോധനയില്‍ എട്ടു സ​െൻറ് കൂടി വേണമെന്ന് ആര്‍.ടി.ഒ നിര്‍ദേശിച്ചതോടെ പഞ്ചായത്ത് അത്രയും ഭൂമി വാങ്ങിയാണ് സ്റ്റാന്‍ഡ് സജ്ജമാക്കിയത്. സ്റ്റാന്‍ഡി​െൻറ ഭാഗമായി 4000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടം പണിതിട്ടുണ്ട്. രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും മൂന്ന് ലോമാസ്റ്റ് ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് മുമ്പ് സ്റ്റാന്‍ഡ് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.